
തിരുവനന്തപുരം : രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെതിരെ നടത്തിയ ‘സ്ത്രീലമ്പടൻ’ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ പീഡകരെ പാർട്ടി കോടതിയിൽ വിചാരണ ചെയ്‌ത്, അവർക്ക് പദവികൾ വാരിക്കോരി കൊടുക്കുന്ന മുഖ്യമന്ത്രിയാണ് വലിയ വർത്തമാനം പറയുന്നതെന്നായിരുന്നു ചെന്നിത്തല തുറന്നടിച്ചത്.
പീഡനം നടത്തിയ എത്രയോ പേരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുണ്ട്, ആ ഇരട്ടത്താപ്പ് ശരിയല്ല, നിയമം എല്ലാവർക്കും ഒരുപോലെ ആകണമെന്നും ‘എൻപിള്ള’ നയം സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്ന പരാതിയിൽ മാതൃകാപരമായ നടപടി സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസെന്നും എന്നാൽ, ഒരു നടി പരാതി കൊടുത്തിട്ട് രണ്ടാഴ്ച്‌ചക്കാലം കൈയിൽ വെച്ചിരിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ആ പരാതി പൊലീസിന് കൈമാറാതിരുന്നതെന്നും ചെന്നിത്തല ചോദിച്ചു.
Chennithala hits back to Pinarayi Vijayan at ‘women abuser’ remark









