കന്യാസ്ത്രീകളുടെ ജാമ്യം എതിർത്ത് ഛത്തീസ്‌ഗഢ് സർക്കാർ; വിധി പകർപ്പ് പുറത്ത്

ന്യൂഡൽഹി: മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ. ജഡ്‌ജിക്ക് എതിർപ്പ് എഴുതി നൽകി. ജാമ്യത്തെ ഛത്തീസ്‌ഗഢ് സർക്കാർ എതിർത്തിട്ടില്ലെന്ന ബിജെപി വാദത്തെ തള്ളുന്നതാണ് വിധി പകർപ്പ്. ഛത്തീസ്‌ഗഢ് സർക്കാർ സ്വീകരിച്ച നിലപാട് മാധ്യമങ്ങൾക്ക് ലഭിച്ച വിധി പകർപ്പിലാണ് വ്യക്തമായിരിക്കുന്നത്.

ഛത്തീസ്ഗഢിൽ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറോ മലബാർ സഭയുടെ കീഴിലെ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത‌ത്.

ദുർഗിലെ ജയിലിൽ റിമാൻഡിൽ കഴിയുന്ന കന്യാസ്ത്രീകൾ കഴിഞ്ഞദിവസം ജാമ്യംതേടി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ബുധനാഴ്‌ച സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ല എന്ന് പറഞ്ഞ കോടതി വിഷയത്തിൽ ബിലാസ്പു‌രിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിക്കുകയായിരുന്നു.

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്റങ് ദൾ പ്രവർത്തകരുടെ വൻ ആഘോഷപ്രകടനമാണ് അരങ്ങേറി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബജ്റങൾ പ്രവർത്തകർ കോടതിക്ക് മുന്നിൽ തടിച്ചുകൂടുകയും കന്യാസ്ത്രീകൾക്ക് ജാമ്യംനൽകരുതെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യവും മുഴക്കിയിരുന്നു. തുടർന്ന് കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ലെന്ന് അറിഞ്ഞതോടെയാണ് ബജ്റങ്ദൾ പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങിയത്.

More Stories from this section

family-dental
witywide