
ന്യൂയോര്‍ക്ക് സിറ്റി: മേയ് 24 ശനിയാഴ്ച നടത്തിയ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക (KCYLNA) 2025 മെമ്മോറിയല്‍ ഡേ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടി ഷിക്കാഗോ സിറ്റി അസ്സാസ്സിന്‍സ്. ഏബല്‍ പൂത്തുറയില്‍, ജെസ്റ്റിന്‍ കിഴക്കേക്കൂറ്റ്, ഡെറക് വലിയമറ്റത്തില്‍, ടോം മറ്റത്തില്‍, ഷോണ്‍ നെല്ലാമറ്റം, ബെഞ്ചമിന്‍ എടക്കരയില്‍, ജെഫറിന്‍ അനലില്‍, ജെറമി അനലില്‍, അമല്‍ കടുതോടില്‍ എന്നിവരുടെ മികവിലാണ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചത്.
വാശിയോറിയ പോരാട്ടത്തില്‍ ന്യൂയോര്‍ക്ക് ടീം രണ്ടാം സ്ഥാനവും ഷിക്കാഗോ ടീം മൂന്നാം സ്ഥാനവും നേടി. ആകെ 9 ടീമുകളാണ് പങ്കെടുത്തത്.
KCYLNA ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി 17,500 ഡോളറിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരുന്നത്. ഒന്നാം സ്ഥാനത്തിന് 10,000, ഡോളറും രണ്ടാം സ്ഥാനത്തിന് 5,000 ഡോളറും മൂന്നാം സ്ഥാനത്തിന് 2,500 ഡോളറും ലഭിക്കും .
ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡ് കൗണ്ടിയുടെ ഊര്‍ജ്ജസ്വലമായ പശ്ചാത്തലത്തില്‍, ജോസഫ് ടി. സെന്റ് ലോറന്‍സ് കമ്മ്യൂണിറ്റി സെന്ററാണ് ഈ അവിസ്മരണീയ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്.















