
ചിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഓ.സി.) കേരളാ ഘടകം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് പുനഃസംഘടിപ്പിച്ചു. സതീശൻ നായർ പ്രസിഡന്റായി തുടരുന്ന സംഘടനയിൽ പോൾ കറുകപ്പള്ളി ചെയർമാനായും ജയചന്ദ്രൻ രാമകൃഷ്ണൻ ഡപ്യൂട്ടി ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികളിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായി ജോസ് ചാരുംമൂട്, പ്രൊഫ. തമ്പി മാത്യൂ, സന്തോഷ് നായർ, സന്തോഷ് ഏബ്രഹാം, തോമസ് ഓലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, വർഗീസ് പോത്താനിക്കാട് എന്നിവർ ഉൾപ്പെടുന്നു. ജനറൽ സെക്രട്ടറിയായി ജോസഫ് ഇടിക്കുള, സെക്രട്ടറിമാരായി സൈമൺ വാളാച്ചേരി, ആന്റോ കവലയ്ക്കൽ, കുര്യൻ വർഗീസ്, വിപിൻ രാജ്, ജോർജ് ജോസഫ് കൊടുകാപ്പള്ളി, ട്രഷററായി ഡോ. മാത്യൂ വർഗീസ്, ജോയിന്റ് ട്രഷററായി മോൻസി വർഗീസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കമ്മിറ്റി മെമ്പർമാരായി മാത്യു വൈരമൺ (ലീഗൽ അഡ്വൈസർ), റേച്ചൽ വർഗീസ് (സ്ട്രാറ്റജിക് അഡ്വൈസർ), ചെറിയാൻ കോശി, ഷാലു പുന്നൂസ്, ശോശാമ്മ ആൻഡ്രൂസ്, ഉഷാ ജോർജ്, ജോൺ വർഗീസ് എന്നിവരും ചുമതലയേറ്റു. വിവിധ ചാപ്റ്റർ പ്രസിഡന്റുമാരായി ജോർജ് പണിക്കർ (ചിക്കാഗോ), നോഹ ജോർജ് (ന്യൂയോർക്ക്), ജെയിംസ് ജോർജ് (ന്യൂജേഴ്‌സി), ജസ്റ്റിൻ ജേക്കബ് (ഹ്യൂസ്റ്റൺ) എന്നിവരെയും നിയമിച്ചു. പുനഃസംഘടനാ പ്രക്രിയയ്ക്ക് ഡോ. ഈപ്പൻ വർഗീസ് (ചെയർമാൻ), ജോർജ് ഏബ്രഹാം (ഐ.ഓ.സി. യു.എസ്.എ. വൈസ് ചെയർമാൻ), സതീശൻ നായർ (ഐ.ഓ.സി. കേരള പ്രസിഡന്റ്), തോമസ് മാത്യൂ (ചെയർമാൻ), ലീലാ മാരേട്ട് (മുൻ പ്രസിഡന്റ്) എന്നിവരടങ്ങുന്ന അഞ്ചംഗ കമ്മിറ്റി നേതൃത്വം നൽകി. പുതിയ ഭാരവാഹികളെ കമ്മിറ്റി അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ജോർജ് ഏബ്രഹാം, സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും മറ്റു ചാപ്റ്ററുകളെ സജീവമാക്കാനും എല്ലാവരും ആത്മാർത്ഥമായി പ്രവർത്തിക്കണമെന്ന് ഓർമിപ്പിച്ചു.