
പൊടിപാറും പൂരമായി ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരം. മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക് സ്റ്റേഡിയത്തില്‍ രാവിലെ 9 ന് ആരംഭിച്ച മത്സരങ്ങള്‍ മൂന്നു മണിക്കൂര്‍ പിന്നിടുന്നു. ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചു. പത്തൊമ്പത് ടീമുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ പതിനാറു ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും. തെളിഞ്ഞ അന്തരീക്ഷവും കാലാവസ്ഥയും നല്‍കി പ്രകൃതിപോലും മത്സരത്തിന് പിന്തുണയേകുന്ന കാഴ്ചയാണ് ഷിക്കാഗോയിലുള്ളത്. 01. 15 ന് പ്രീ – ക്വാര്‍ട്ടര്‍ ആരംഭിക്കും.
വൈകിട്ട് ആറു മണിക്കാണ് ഏല്ലാവരും കാത്തിരിക്കുന്ന ഫൈനല്‍ പോരാട്ടം. ഫൈനല്‍ പോരാട്ടത്തിന് ശേഷം 7 മണിക്ക് കലാസന്ധ്യ ആരംഭിക്കും. സന്ധ്യയോടെ അമേരിക്കന്‍-ഇന്ത്യന്‍ രുചിവൈവിധ്യങ്ങളുമായി ഫുഡ് ഫെസ്റ്റും തുടങ്ങും.
ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോ റിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്പോണ്‍സര്‍. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോണ്‍സര്‍.
മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. റ്റോണി & ഫ്രാന്‍സിസ് കിഴക്കേക്കുറ്റാണ് സ്പോണ്‍സര്‍. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ഷിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്പോണ്‍സര്‍മാര്‍.
വനിതകളുടെ മല്‍സരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറാണ്. മുത്ത് കല്ലടിക്കലാണ് സ്പോണ്‍സര്‍. രണ്ടാ സമ്മാനം 1500 ഡോളറാണ്. ജെയ്സ് പുതുശേരിയിലാണ് രണ്ടാം സ്ഥാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.














