പ്രൗഡോജ്ജ്വലം, മനംകവർന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ

ബിജു മുണ്ടക്കൽ

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ
പ്രൗഡോജ്ജ്വലമായി നടത്തപ്പെട്ടു. 2025 ഡിസംബർ 26 വെള്ളി വൈകിട്ട് 7 മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച്
ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. ഷിക്കാഗോ മലയാളി അസോസിയേഷൻ സെക്രട്ടറി ബിജു മുണ്ടക്കൽ പ്രാരംഭ അവതരണം നടത്തി. മെർലിൻ ജോസ് മാത്യുവിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ റെവ ഫാ. ഹാം ജോസഫ് പ്രാരംഭപ്രാർത്ഥന നടത്തി. കോഓർഡിനേറ്റർ ഷൈനി ഹരിദാസ് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ജോസ് മണക്കാട്ട് അധ്യക്ഷ പ്രസംഗം നടത്തി.

ക്രിസ്മസ് ഗാനാലാപനം, നൃത്തം ഉൾപ്പെടെ നിരവധി കലാപരിപാടികളോടു കൂടി നടത്തപ്പെട്ട ആഘോഷ പരിപാടികൾ
ഷിക്കാഗോ സി എസ് ഐ ക്രൈസ്റ്റ് ചർച്ച് വികാരി റെവ ജോ വർഗീസ് മലയിൽ ഉദ്‌ഘാടനം ചെയ്തു. വിനയത്തിന്റെ സുവിശേഷമാണ്
ക്രിസ്മസ് നമ്മോട് ഉദ്ബോധിപ്പിക്കുന്നതെന്നും അതിന്റെ അർഥം മനസ്സിലാക്കി വേണം ക്രിസ്മസ് ആഘോഷിക്കേണ്ടതെന്നും തന്റെ
സന്ദേശത്തിൽ കൂടി അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് നടന്ന കലാവിരുന്ന് പങ്കെടുത്തവരുടെ ഹൃദയം കവർന്നു. സി എസ് ഐ ചർച്ച് ക്വയറിന്റെ ഗാനങ്ങൾ, രംഗീല ടീമിന്റെ മാർഗം കളി, അനിൽ മറ്റത്തിക്കുന്നേൽ, സജി മാലിത്തുരുത്തേൽ ടീമിന്റെ ക്രിസ്മസ്
ഗാനം, സെന്റ് മാർക്സ് ക്നാനായ ജാക്കോബൈറ്റ് ചർച്ച് ടീമിന്റെ ഗാനങ്ങൾ, ഡയാന ജോർലി ടീമിന്റെ ഡാൻസ്, രാജു പീറ്റർ ബിനുമോൾ
രാജുവിന്റെ ഡിവോഷണൽ സോങ് ഉൾപ്പെടെ എല്ലാ പരിപാടികളും ഗംഭീരമായി. മേഘ ചിറയിൽ, കാൽവിൻ കവലക്കൽ എന്നിവർ
കലാപരിപാടികളുടെ അവതാരകരായിരുന്നു.

ഷിക്കാഗോയിലുള്ള റെജുവെനേറ്റ് ഏഷ്യ കിഡ്നി ഫൗണ്ടേഷന്റെ പ്രവർത്തകർ നടത്തിയ കിഡ്നി ഡൊനേഷനെക്കുറിച്ചുള്ള അവതരണം
കിഡ്നി ദാനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ഇടയാക്കി. ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി. വൈസ്
പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ, കോ ഓർഡിനേറ്റർ ഷൈനി ഹരിദാസ്, ബീന ജോർജ്, കാൽവിൻ കവലക്കൽ, മേഘ ചിറയിൽ, ഫിലിപ് ലൂക്കോസ് എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.

More Stories from this section

family-dental
witywide