ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ ഇന്ന് വൈകീട്ട് ഏഴിന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഇന്ന് ( 2025 ഡിസംബർ 26 വെള്ളി) വൈകീട്ട് ഏഴ് മണിക്ക് നടക്കും. മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്.

ക്രിസ്മസ് ഗാനാലാപനം, സ്കിറ്റുകൾ, നൃത്തം ഉൾപ്പെടെ നിരവധി കലാപരിപാടികളോടു കൂടി നടത്തപ്പെടുന്ന പരിപാടിയിൽ ഷിക്കാഗോ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് വികാരി റെവ ജോ വർഗീസ് മലയിൽ ക്രിസ്‌മസ് സന്ദേശം നൽകും. എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ ആഘോഷ പരിപാടികളിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.

ഈ ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറാ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, കോ ഓർഡിനേറ്റർ വർഗീസ് തോമസ്, കോ കോർഡിനേറ്റർമാരായ ഷൈനി ഹരിദാസ്, ബീന ജോർജ്, കാൽവിൻ കവലക്കൽ, മേഘ ചിറയിൽ എന്നിവർ അറിയിച്ചു.

Chicago Malayali Association Christmas – New Year’s celebrations today Evening at 7pm