ട്രംപിന്റെ നീക്കത്തെ നേരിടാൻ ഒരു മുഴം മുന്നേ ചിക്കാഗോ മേയർ, ഇമിഗ്രേഷൻ നടപടികൾക്കെതിരെ ഉത്തരവിറക്കി

ചിക്കാഗോ: ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയ ഇമിഗ്രേഷൻ നടപടികളെ പ്രതിരോധിക്കുന്നതിനായി ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ ഉത്തരവിറക്കി. ഡെമോക്രാറ്റ് പാർട്ടി അംഗമായ മേയർ ജോൺസൺ, “നമ്മുടെ നഗരത്തിൽ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ ഒരു സൈനിക അധിനിവേശം നമുക്ക് ആവശ്യമില്ല, ആഗ്രഹിക്കുന്നുമില്ല,” എന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഉത്തരവിൽ ഒപ്പുവെച്ചത്. ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ നിയന്ത്രണ നടപടികൾ തുടങ്ങും മുന്നെയാണ് മേയർ പ്രതിരോധ നടപടി സ്വീകരിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ നടപടിയിലേക്ക് കടന്നാൽ നഗര ഏജൻസികൾ എങ്ങനെ പ്രതികരിക്കണമെന്ന് നിർദ്ദേശിക്കുന്നതാണ് ഉത്തരവ്.

ട്രംപ്, വാഷിംഗ്ടൺ ഡിസിയിലേക്ക് ഏകദേശം 2,000 സൈനികരെ വിന്യസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിക്കാഗോയിലേക്കും ഈ ഉത്തരവ് വ്യാപിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിയത്. ചിക്കാഗോയെ അദ്ദേഹം “കുഴപ്പമായ” നഗരമെന്ന് വിശേഷിപ്പിച്ചിരുന്നു. ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരെ നഗരത്തിലേക്ക് വൻതോതിൽ അയക്കാൻ ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, വൈറ്റ് ഹൗസ് വക്താവ് ജോൺസന്റെ ഈ ഉത്തരവിനെ “പ്രചാരണ തന്ത്രം” എന്നാണ് വിശേഷിപ്പിച്ചത്.

More Stories from this section

family-dental
witywide