ഷിക്കാഗോ പോസ്റ്റൽ മലയാളി അസോസിയേഷൻ കുടുംബ സംഗമം വർണാഭമായി

സജി പൂതൃക്കയിൽ

ഷിക്കാഗോ: ഷിക്കാഗോ പോസ്റ്റൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ പരിപാടികളോടെ കുടുംബസംഗമം നടത്തപ്പെട്ടു. ഷിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാന്റുകളിലും ഓഫിസുകളിലും ജോലി ചെയ്യുന്ന നിരവധി പോസ്റ്റൽ ജീവനക്കാർ കുടുംബസമേതം സംഗമത്തിൽ പങ്കുചേർന്നു. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. റയൻ വെട്ടികാട്, ടോം സണ്ണി ,ജോസഫ് മാത്യു എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ഐസ് ബ്രേക്കിംഗിന് ശേഷം പോസ്റ്റൽ ജീവനക്കാരെയും കുടുംബങ്ങളെയും പരസ്പരം പരിചയപ്പെടുത്തി.

വിവിധ ഓഫിസുകളിൽ ഉന്നത പദവികളിൽ സേവനം ചെയ്യുന്നവരെയും പോസ്റ്റൽ സർവീസിൽ നിന്നും റിട്ടയർ ചെയ്തവരെയും സർവീസിൽ 25 വർഷം പൂർത്തിയാക്കിയവരെയും സംഗമത്തിൽ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും മുതിർന്നവർക്കുവേണ്ടി ഗെയിമുകളും നടത്തപ്പെട്ടു. പോസ്റ്റൽ കുടുംബാംഗങ്ങൾ ഒരുക്കിയ ഗാനമേള സംഗമത്തെ മോടിപിടിപ്പിച്ചു. സജി പൂതൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. മനോജ് അച്ചേട്ട് സ്വാഗതവും ആനീസ് മേനമറ്റത്തിൽ നന്ദിയും പറഞ്ഞു.

More Stories from this section

family-dental
witywide