
വടംവലിയുടെ പറുദീസയായി ഷിക്കാഗോ മാറിയിരിക്കുന്നു. അത്യാവേശം ഒട്ടും ചോരാതെ ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മാമാങ്കം പുരോഗമിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായി ഈ ദിനം ഇതിനോടകം അടയാളപ്പെടുത്തിക്കഴിഞ്ഞു.
മത്സര വീര്യം പകരാന്‍ കാണികളുടെ കയ്യടികളും ആര്‍പ്പുവിളികളും ഒത്തുചേര്‍ന്നപ്പോള്‍ മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക് സ്റ്റേഡിയം ഒരു കൊച്ചുകേരളമായി മാറുന്നു. സംഘാടക മികവുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ വടംവലിയുടെ പൂള്‍ മത്സരങ്ങള്‍ രണ്ടുമണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. തെളിഞ്ഞ അന്തരീക്ഷവും കാലാവസ്ഥയും നല്‍കി പ്രകൃതിപോലും മത്സരത്തിന് പിന്തുണയേകുന്ന കാഴ്ചയാണ് ഷിക്കാഗോയിലുള്ളത്.















