
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ ആവേശം ഒട്ടും ചോരാതെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിച്ചു. രാവിലെ 9 ന് ആരംഭിച്ച ആദ്യഘട്ട മത്സരത്തില്‍ നിന്നും പുറത്തായ മൂന്നു ടീമുകള്‍ ഒഴികെ ബാക്കി പതിനാറു ടീമുകളാണ് പ്രീ – ക്വാര്‍ട്ടറില്‍ പോരാടുന്നത്.
വടംവലി പ്രേമികള്‍ ആകാംക്ഷയുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന ഫൈനല്‍ പോരാട്ടത്തിന്റെ ഫലം വൈകിട്ട് ആറുമണിയോടെ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോസ് ഇടിയാലിയുടെ നേതൃത്വത്തില്‍ നിണല്‍ മുണ്ടപ്ലാക്കല്‍, സിബി കദളിമറ്റം, ജെസ്‌മോന്‍ പുറമടം എന്നിവരടങ്ങുന്ന റഫറി ടീമാണ് ആവേശം ഒട്ടും ചോരാതെ മത്സരങ്ങള്‍ നിയന്ത്രിക്കുക. റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ ബെഞ്ചമിന്‍, സജി പൂതൃക്കയില്‍ എന്നിവര്‍ കമന്റേറ്റര്‍മാരാണ്.














