

ഷിക്കാഗോ: കമ്പക്കയറില്‍ പെണ്‍പുലികള്‍ മത്സരാവേശം തീര്‍ത്തപ്പോള്‍ അങ്ങേയറ്റം ആവേശം നിറഞ്ഞ വടംവലിപ്പോരാട്ടം ജന്മം കൊള്ളുകയായിരുന്നു. ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ ജേതാക്കളായി ആഹാ ഡാര്‍ളിംഗ്‌സ്. ഓരോ നിമിഷത്തിലും ആവേശം തുളുംമ്പിയ ഫൈനല്‍ മത്സരത്തില്‍ ആഹാ ഡാര്‍ളിംസ് നേരിട്ടത് കാന്താരീസ് ഹുസ്റ്റനെയായിരുന്നു.

വനിതകളുടെ മല്‍സരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറാണ്. മുത്ത് കല്ലടിക്കലാണ് സ്പോണ്‍സര്‍. രണ്ടാ സമ്മാനം 1500 ഡോളറാണ്. ജെയ്സ് പുതുശേരിയിലാണ് രണ്ടാം സ്ഥാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.











