അമേരിക്കന്‍ മണ്ണില്‍ അതിരുകളില്ലാത്ത ആവേശം, വിയര്‍പ്പു തുന്നിയിട്ട കുപ്പായവുമായി പോര്‍വീരന്മാര്‍; വടംവലി മത്സരം പുരോഗമിക്കുന്നു

വിയര്‍പ്പു തുന്നിയിട്ട കുപ്പായം…അതില്‍ ആവേശത്തിന്റെ നിറങ്ങള്‍ മായുകില്ല കട്ടായം..! അമേരിക്കന്‍ മണ്ണില്‍ അതിരുകളില്ലാത്ത ആവേശം വിതച്ച ഷിക്കാഗോ സോഷ്യല്‍ ക്ലബ് പതിനൊന്നാമത് അന്താരാഷ്ട്ര വടംവലി മത്സരം പുരോഗമിക്കുന്നു. രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച മത്സരങ്ങള്‍ അഞ്ചാം മണിക്കൂറിലേക്കെത്തുമ്പോഴും ആവേശം ഒട്ടും ചോരാതെ തുടരുകയാണ്.

നിലവില്‍ പ്രീ – ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് നടക്കുന്നത്. മത്സരങ്ങള്‍ കാലതാമസമില്ലാതെ നടത്തുന്നതില്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍ കഠിന പ്രയത്‌നത്തിലാണ്.

വമ്പന്‍ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പ്രതിസന്ധികള്‍ തരണം ചെയ്ത് എതിരാളികളെ തുരത്തി ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോ റിയല്‍ എവര്‍റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്പോണ്‍സര്‍. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോണ്‍സര്‍.

മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. റ്റോണി & ഫ്രാന്‍സിസ് കിഴക്കേക്കുറ്റാണ് സ്പോണ്‍സര്‍. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ഷിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്പോണ്‍സര്‍മാര്‍.

വനിതകളുടെ മല്‍സരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറാണ്. മുത്ത് കല്ലടിക്കലാണ് സ്പോണ്‍സര്‍. രണ്ടാ സമ്മാനം 1500 ഡോളറാണ്. ജെയ്സ് പുതുശേരിയിലാണ് രണ്ടാം സ്ഥാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

More Stories from this section

family-dental
witywide