ഷിക്കാഗോയിലെ ടിവി ചാനൽ വിഡിയോ എഡിറ്ററെ റെയ്‌ഡിനിടെ ഏജന്റുമാർ നിലത്ത് തള്ളിയിട്ടു; വ്യാപക പ്രതിഷേധം

ഷിക്കാഗോ: ഷിക്കാഗോയിലെ ടിവി ചാനലിലെ വിഡിയോ എഡിറ്ററെ റെയ്‌ഡിനിടെ മാസ്ക് ധരിച്ച രണ്ട് ഏജന്റുമാർ ബലമായി നിലത്ത് തള്ളിയിട്ട് അറസ്‌റ്റ് ചെയ്ത സംഭവം വിവാദത്തിൽ. ഡെബി ബ്രോക്ക്‌മാൻ എന്ന വീഡിയോ എഡിറ്ററെയാണ് ഇമഗ്രേഷൻ (ഐസിഇ-Immigraion and Customs Enforcement) തള്ളിയത്. ലിങ്കൺ സ്ക്വയറിൽ നടന്ന സംഭവ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിൽ വൈറലായി. ബ്രോക്ക്‌മാനെ കൈകൾ ബന്ധിച്ച് പിടികൂടി വാനിൽ കയറ്റുകയായിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.

ഷിക്കാഗോ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിന് പുറത്ത് ആയുധങ്ങളുമായി ഫെഡറൽ ഏജന്റുമാരെ ആക്രമിച്ചുവെന്നാരോപിച്ച് ഇമഗ്രേഷൻ വിരുദ്ധ പ്രതിഷേധക്കാർക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാൻ പ്രോസിക്യൂട്ടർമാർ നിർബന്ധിതരായതിന് തൊട്ടുപിന്നാലെയാണ് ഈ അറസ്‌റ്റ് നടന്നതെന്നതും മാധ്യമപ്രവർത്തകരോടുള്ള ഫെഡറൽ ഏജൻസികളുടെ സമീപനം ആശങ്കാജനകമാണെന്നും പ്രതിഷേധക്കാർ പറയുന്നു.

More Stories from this section

family-dental
witywide