
ന്യൂഡല്‍ഹി: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയാകുന്ന ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് എത്തി. ഡല്‍ഹിയിലെ വിമാനത്താവളത്തില്‍ വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ അദ്ദേഹത്തെ സ്വീകരിച്ചു. ജനുവരി 26 വരെ ഇന്ത്യയില്‍ തങ്ങുന്ന അദ്ദേഹം ഇന്ത്യയിലെ ആദ്യമായാണ് സന്ദര്‍ശനം നടത്തുന്നത്.
ഇന്ത്യ-ഇന്തോനേഷ്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ ഈ സന്ദര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ കുറിച്ചു.
സുരക്ഷ, സമുദ്രം, ഡിജിറ്റല്‍ സാങ്കേതിക വികസനം തുടങ്ങിയ മേഖലകളിലെ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും ഇന്ത്യന്‍ പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നും യാത്രയ്ക്കുമുമ്പായി പ്രസിഡന്റ് പ്രബോവോ എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം മലേഷ്യയും അദ്ദേഹം സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍, പ്രസിഡന്റ് സുബിയാന്റോ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കര്‍ എന്നിവരെ കാണുമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
A warm welcome to President Prabowo Subianto @prabowo of Indonesia as he arrives in New Delhi on his first State Visit to India. Received by MoS @PmargheritaBJP at the airport.
— Randhir Jaiswal (@MEAIndia) January 23, 2025
President @prabowo will be the Chief Guest for 🇮🇳's 76th Republic Day celebrations.
This visit will… pic.twitter.com/OEeXLOengC
ഇന്ന് വൈകുന്നേരം 4ന് താജ്മഹല്‍ ഹോട്ടലില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജനുവരി 25 ന് രാവിലെ 10ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സ്വീകരണത്തിലും പ്രസിഡന്റ് പ്രബോവോ പങ്കെടുക്കും. തുടര്‍ന്ന് രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങും നടക്കും.