ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു, പകരം ചുമതല പതിവുപോലെ ആര്‍ക്കും നല്‍കിയിട്ടില്ല

തിരുവനന്തപുരം : തുടര്‍ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. ദുബായ് വഴിയാണ് യാത്ര.

പകരം ചുമതല പതിവുപോലെ ആര്‍ക്കും നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ പത്തു ദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും.

അതേസമയം, ആരോഗ്യമേഖലയിലെ വിവാദങ്ങളില്‍ സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

More Stories from this section

family-dental
witywide