‘കത്രിക വയ്ക്കലുകൾക്ക് കേരളം കീഴടങ്ങില്ല’, സംഘപരിവാർ ഏകാധിപത്യം അംഗീകരിക്കില്ല, ഐഎഫ്എഫ്കെയിൽ എല്ലാ സിനിമകളും പ്രദർശിപ്പിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ.) പ്രദർശിപ്പിക്കേണ്ട 19 സിനിമകൾക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതി നിഷേധിക്കപ്പെട്ട എല്ലാ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. “ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായിയുടെ കുറിപ്പ്

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച യൂണിയൻ സർക്കാർ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.

More Stories from this section

family-dental
witywide