സാമ്പത്തിക ഞെരുക്കം ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഇന്ന് ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വാദത്തിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹി കേരള ഹൗസില്‍ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. ഗവര്‍ണറും കേരള ഹൗസിലുണ്ടാകും.

കേരളത്തില്‍ ഏറെ ചര്‍ച്ചയായി മാറിയ ആശാ വര്‍ക്കര്‍മാരുടെ സമരവിഷയം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല. എന്നാല്‍, വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കും. ധനമന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണം.