ബീജിങ്: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ മുൻകൈയെടുത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിരന്തരം വാദിക്കുന്നതിനിടെ മധ്യസ്ഥതാവകാശവാദവുമായി ചൈനയും. ഇന്ത്യ- പാക് സംഘർഷത്തിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് ചൈനയും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ലോകത്താകമാനം സംഘർഷങ്ങളും അസ്ഥിരതയും വർധിച്ചു വരികയാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പ്രാദേശിക യുദ്ധങ്ങളും അതിർത്തി തർക്കങ്ങളും ഏറ്റവും കൂടുതൽ ഉണ്ടായ വർഷമാണിത്. രാജ്യാന്തര സംഘർഷങ്ങൾ പരിഹരിക്കാൻ ചൈന വസ്തുനിഷ്‌ഠവും നീതിയുക്തവുമായ നിലപാടാണ് സ്വീകരിച്ചതെന്ന് വാങ് യി പറഞ്ഞു.
സമാധാനം കെട്ടിപ്പടുക്കുന്നതിനായി പ്രശ്നങ്ങളുടെ ലക്ഷണങ്ങളിലും മൂലകാരണങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് ചൈന പ്രവർത്തിച്ചത്. ഈ സമീപനത്തിലൂടെ വടക്കൻ മ്യാന്മർ, ഇറാൻ ആണവപ്രശ്നം, ഇന്ത്യ-പാക് സംഘർഷം, പലസ്തീൻ-ഇസ്രയേൽ വിഷയം, കംബോഡിയ-തായ്‌ലാൻഡ് സംഘർഷം എന്നിവയിലും ചൈന മധ്യസ്ഥത വഹിച്ചുവെന്ന് വാങ് യി അവകാശപ്പെട്ടു.
China follows Trump; Claimed to have mediated the India-Pak conflict













