ഇന്ത്യ – പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ചൈന, പാകിസ്ഥാന്‍ എല്ലാ കാലത്തെയും സുഹൃത്ത്, ‘ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന’

ശ്രീനഗര്‍ : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് സംഘര്‍ഷം കൊടുംമ്പിരികൊണ്ടിരിക്കെ പാകിസ്ഥാന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ചൈന. പാകിസ്ഥാന്‍ എക്കാലത്തെയും സുഹൃത്താണെന്നും പാകിസ്ഥാന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാന്‍ കൂടെയുണ്ടാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആഹ്വാനം ചെയ്തു.

പാകിസ്ഥാന്‍ പറയുന്ന നിഷ്പക്ഷ അന്വേഷണമെന്ന ആവശ്യത്തോടും ചൈന യോജിച്ചു. ”നിഷ്പക്ഷമായ അന്വേഷണത്തിന്” ചൈന പിന്തുണ നല്‍കുന്നുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയും വ്യക്തമാക്കുന്നു.

Also Read

More Stories from this section

family-dental
witywide