വീണ്ടും യുഎസ് – ചൈന വ്യാപാര യുദ്ധം; സോയാബീൻ വാങ്ങുന്നില്ലെങ്കിൽ പാചകത്തിന് ചൈനയുടെ എണ്ണ വേണ്ട

വാഷിങ്ടൺ: വീണ്ടും വ്യാപാര യുദ്ധത്തിലേക്ക് ചൈനയും അമേരിക്കയും നീങ്ങുന്നു. അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങില്ലെന്ന ചൈനീസ് തീരുമാനത്തിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങുന്നില്ലേൽ ചൈനയിൽ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണനയിലാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ചൈന സോയാബീൻ മനഃപൂർവ്വം വാങ്ങാതിരിക്കുകയും ഇതിലൂടെ സോയാബീൻ കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. പാചക എണ്ണയുടെയും മറ്റ് ഘടകങ്ങളുടെയും കാര്യത്തിൽ ചൈനയുമായുള്ള ബിസിനസ്സ് അവസാനിപ്പിക്കുന്ന പ്രതികാര നടപടികൾ ആലോചനയിലാണ്. നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.

അതേസമയം, യുഎസിൽ നിന്ന് ഏറ്റവും കൂടുതൽ സോയാബീൻ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. 2024-ൽ മാത്രം ഏകദേശം 12.8 ബില്യൺ ഡോളർ വിലമതിക്കുന്ന 27 ദശലക്ഷം മെട്രിക് ടൺ സോയ ഇറക്കുമതി ചെയ്ത ചൈന ട്രംപുമായുള്ള വ്യാപാര യുദ്ധം കൂടിയതിനാൽ മെയ് മാസത്തിനുശേഷം സോയാബീൻ വാങ്ങിയിട്ടില്ല. വലിയ അളവിൽ സോയാബീൻ ബ്രസീലിൽ നിന്ന് വാങ്ങാനാണ് ചൈനയുടെ തീരുമാനം

China has sharply reduced U.S. soybean purchases, Trump mulls ending some trade ties with China, including in relation to cooking oil

More Stories from this section

family-dental
witywide