
ന്യൂഡല്‍ഹി : പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമക്ക് അധികാരമില്ലെന്ന് ആവര്‍ത്തിച്ച് ചൈന. 90 വയസ്സ് തികഞ്ഞ ദലൈലാമയ്ക്ക് 700 വര്‍ഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സു ഫെയ് ഹോങ് വ്യക്തമാക്കി.
ദലൈലാമയുടെ സ്ഥാപനം തുടരുമെന്ന് 14-ാമത് ദലൈലാമ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സൂ ഫെയ്ഹോങ് പറഞ്ഞു, ‘വാസ്തവത്തില്‍, ടിബറ്റന്‍ ബുദ്ധമതത്തിന്റെ ഒരു സവിശേഷ പിന്തുടര്‍ച്ച രീതി എന്ന നിലയില്‍, ജീവിക്കുന്ന ബുദ്ധ പുനര്‍ജന്മ സമ്പ്രദായം 700 വര്‍ഷത്തിലേറെയായി തുടരുന്നു’ എന്ന് ഹോങ് കൂട്ടിച്ചേര്‍ത്തു.
ദലൈലാമ പ്രസ്ഥാനം തുടരുമെന്നും 2011-ല്‍ ധര്‍മശാലയില്‍ രൂപവത്കരിച്ച പ്രവാസ സര്‍ക്കാരായ ഗാഡെന്‍ ഫോദ്രാങ്ങിന് മാത്രമേ ദലൈലാമയെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ളൂവെന്നും ദലൈലാമതന്നെ വ്യക്തമാക്കിയിരുന്നു. ‘മറ്റാര്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ല’ എന്നാണ് ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് ദലൈലാമ പ്രഖ്യാപിച്ചത്.
എന്നാല്‍, തങ്ങളുടെ അംഗീകാരത്തിന് ശേഷമേ പുതിയ ദലൈലാമയെ പ്രഖ്യാപിക്കാനാകൂ എന്ന നിലപാടാണ് ചൈനയ്ക്ക്.