അമേരിക്കയുമായുള്ള അടുപ്പം വിനയായി? പാകിസ്താന് വൻ തിരിച്ചടിയായി ചൈനയുടെ പ്രഖ്യാപനം, 60 ബില്യൺ ഡോളറിന്‍റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി

പാകിസ്താന്റെ റെയിൽവേ നവീകരണ പദ്ധതിയിൽ നിന്ന് ചൈന പിന്മാറിയതായി റിപ്പോർട്ട്. 60 ബില്യൺ ഡോളറിന്റെ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ ഭാഗമായ ഈ പദ്ധതിയിൽ നിന്നാണ് ചൈനയുടെ പിന്മാറ്റം. പാകിസ്താൻ അമേരിക്കയുമായി കൂടുതൽ അടുക്കുന്നതും ഷാങ്ഹായ് ഉച്ചകോടിയുടെ പശ്ചാത്തലവും ഈ തീരുമാനത്തിന് കാരണമായതായി സൂചന. ചൈനയുടെ സിന്‍ജിയാങ് മേഖലയെ പാകിസ്താനിലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈ അടിസ്ഥാന സൗകര്യ പദ്ധതി, ദക്ഷിണേഷ്യ, മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും ചൈനയുടെ ഊർജ ഇറക്കുമതിക്ക് സഹായകമാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ചൈനയുടെ പിന്മാറ്റത്തോടെ, പദ്ധതിക്ക് ധനസഹായം തേടി പാകിസ്താൻ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിനെ (എഡിബി) സമീപിക്കാൻ നിർബന്ധിതമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കറാച്ചിയിൽ നിന്ന് പെഷവാറിലേക്കുള്ള 1,800 കിലോമീറ്റർ റെയിൽ പാതയുടെ ഭാഗമായ കറാച്ചി-റോഹ്രി വിഭാഗത്തിന്റെ നവീകരണത്തിനായി 2 ബില്യൺ ഡോളറിന്റെ വായ്പയാണ് പാകിസ്താൻ തേടുന്നത്. ഈ പദ്ധതി പാകിസ്താന്റെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് നിർണായകമാണ്, എന്നാൽ ചൈനയുടെ പിന്മാറ്റം പദ്ധതിയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide