
ജനീവ : ലോകത്തെയാകെ വിറപ്പിച്ച കോവിഡ്19 മഹാമാരിക്കു പിന്നിലെ നിര്‍ണായക വിവരങ്ങള്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യ്ക്ക് ഇനിയും ചൈന കൈമാറിയിട്ടില്ലെന്ന് പരാതി. കോവിഡ്19 ന് വഴിവച്ച സാര്‍സ് കോവ്2 വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചൈന കൈമാറിയില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
അന്വേഷണത്തില്‍ പുരോഗതിയുണ്ടെങ്കിലും സാധ്യതകളെ പൂര്‍ണമായി വിലയിരുത്താന്‍ ആവശ്യമായ നിര്‍ണായക വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ഉപദേശക സമിതി വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചൈനയോട് തേടിയ വിവരങ്ങള്‍ക്കൊന്നും കൃത്യമായ മറുപടിയില്ല.
വൈറസ് ബാധിതരുടെ ജനിതക ശ്രേണികള്‍ പങ്കിടാനും വുഹാനിലെ വിപണികളില്‍ വില്‍ക്കുന്ന മൃഗങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കാനും ചൈന തയ്യാറായിട്ടില്ല. വുഹാന്‍ ലാബുകളിലെ ഗവേഷണവും ജൈവ സുരക്ഷയും സംബന്ധിച്ച വിശദാംശങ്ങളും ചൈന കൈമാറിയിട്ടില്ല.