
ജുബ: സുഡാനിൽ ഓയിൽ കമ്പനിയുടെ വിമാനം തകർന്ന് ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു. തെക്കൻ സുഡാനിലാണ് വിമാനം റൺവേയിൽ നിന്ന് 500 മീറ്റർ അകലെ വീണ് തകർന്നത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 16 സുഡാൻ സ്വദേശികൾ, രണ്ട് ചൈനക്കാർ ഒരു ഇന്ത്യക്കാരൻ എന്നിവരുമാണ് കൊല്ലപ്പെട്ടത്.
ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിംഗ് കമ്പനിയുടെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താനായി എണ്ണപ്പാടത്തിന് സമീപത്തെ ചെറിയ റൺവേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാനം തകർന്നത്. തെക്കൻ സുഡാൻ സ്വദേശിയായ എൻജിനിയറാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഇയാളെ ബെന്ടിയുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Chinese Oil company chartered flight crashed in Sudan killed 20 include one Indian














