ക്രോം ഉപയോക്താക്കള്‍ ഇതറിയാതെ പോകരുത് ; ഉയര്‍ന്ന അപകടസാധ്യതാ മുന്നറിയിപ്പ്, സെന്‍സിറ്റീവ് വിവരങ്ങള്‍ ചോര്‍ത്തും

ജനപ്രിയ ഗൂഗിള്‍ ക്രോം ബ്രൗസറുകളിലേക്ക് ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ സാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഭാഗമായസൈബര്‍ സെക്യൂരിറ്റി ടീം സിഇആര്‍ടി-ഇന്‍. ദശലക്ഷക്കണക്കിന് ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് നെഞ്ചിടിപ്പുകൂട്ടുന്ന ഉയര്‍ന്ന അപകടസാധ്യതാ മുന്നറിയിപ്പാണ് സിഇആര്‍ടി-ഇന്‍ നല്‍കിയിരിക്കുന്നത്.

വെബ് ബ്രൗസറിലെ സാങ്കേതിക പിഴവുകാരണം വിദൂര ഹാക്കര്‍മാര്‍ക്ക് സുരക്ഷയെ മറികടന്ന് ടാര്‍ഗെറ്റുചെയ്ത സിസ്റ്റങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നാണ് മുന്നറിയിപ്പ്. ഡെസ്‌ക്ടോപ്പിനായി Google Chrome ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും ജാഗ്രതപാലിക്കണമെന്നാണ് മുന്നറിയിപ്പ്. വിൻഡോസ്, മാക് ഒഎസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.

ഭീഷണി എന്താണ്?

സിഇആര്‍ടി-ഇന്‍ അനുസരിച്ച്, ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം അപകടസാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ടാര്‍ഗെറ്റുചെയ്ത സിസ്റ്റത്തിലെ സെന്‍സിറ്റീവ് വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാരെ അനുവദിക്കും.

മുന്നറിയിപ്പ്

ലിനക്‌സ്, വിന്‍ഡോസ്, മാക്ഒഎസ് എന്നിവയിലെ ക്രോം ഉപയോക്താക്കള്‍ക്ക് ബ്രൗസറിന്റെ ഇനിപ്പറയുന്ന പതിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്: ലിനക്‌സിനായി 142.0.7444.59 ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പുകള്‍, വിന്‍ഡോസിനും മാക്കിനുമായി 142.0.7444.59/60 ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പുകള്‍,
മാക്കിനായി 142.0.7444.60 ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പുകള്‍ എന്നിവയേയും ഈ പ്രശ്നങ്ങൾ ബാധിക്കും.  ഈ പതിപ്പുകൾ ഉപയോഗിക്കുന്നവർ അപകടസാധ്യതകൾ ഒഴിവാക്കാനും ഉപകരണങ്ങളും ഡാറ്റയും സംരക്ഷിക്കാനും അവരുടെ ബ്രൗസർ ഉടനടി അപ്ഡേറ്റ് ചെയ്യാനുമാണ് നിർദ്ദേശം.

Chrome users should not ignore this; High risk warning

More Stories from this section

family-dental
witywide