കൊല്ലം: പൊലീസുകാർ അഡ്മിൻമാരായ വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കുലർ ഇറക്കി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ. സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ സർക്കുലർ ഇറക്കിയത്. അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ഇക്കാര്യം വ്യക്തമാക്കി ഡിക്ലറേഷന് ഫോം ഓരോ ഉദ്യോഗസ്ഥനിൽ നിന്നും പൂരിപ്പിച്ച് വാങ്ങി റെക്കോർഡുകൾ സഹിതം സൂക്ഷിക്കണമെന്നും സർക്കാരിലുണ്ട്. അതേസമയം, സർക്കുലറിനെതിരെ സേനയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്തിനാണ് ഇത്തരമൊരു നീക്കമെന്ന് വ്യക്തമല്ലെന്നും സ്വകാര്യതയിലേക്ക് കടന്നുകയറുന്ന നീക്കമാണിതെന്നുമാണ് അവർ പറയുന്നത്.











