”തമിഴ്‌നാട്ടിലെ നഗരങ്ങളാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതം, സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും മുന്‍ഗണന നല്‍കുന്നു”

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്കിടെ ‘തമിഴ്‌നാട്ടിലെ നഗരങ്ങളാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതം’ എന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

പൊങ്കല്‍ ദിനത്തോടനുബന്ധിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലാണ് സ്റ്റാലിന്‍ ഈ പരാമര്‍ശം നടത്തിയത്. ”തമിഴ്‌നാട്ടിലെ നഗരങ്ങളാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതം എന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ചെന്നൈ, മധുര, ട്രിച്ചി, കോയമ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, വെല്ലൂര്‍ എന്നിവ സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും സുരക്ഷിതമായ 20 നഗരങ്ങളില്‍ സ്ഥാനം നേടിയിട്ടുണ്ട്. നമ്മുടെ ദ്രാവിഡ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും മുന്‍ഗണന നല്‍കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്”- സ്റ്റാലിന്‍ വ്യക്തമാക്കി.

സ്ത്രീ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിയമങ്ങളുടെ കരട് ഭേദഗതികള്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചതായി സ്റ്റാലിന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഏഴ് പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും അത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് വേഗത്തിലാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ജില്ലാതല പ്രത്യേക സമിതി രൂപീകരിക്കുമെന്നും സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഈ പരാമര്‍ശങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ 23 ന് 19 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനി ലൈംഗികമായി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അണ്ണാ സര്‍വകലാശാലയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രസ്താവനകള്‍.

More Stories from this section

family-dental
witywide