
മയാമി: അമേരിക്കന്‍ മലയാളി കൂട്ടായ്മകളായ ഫൊക്കാനയിലും ഫോമയിലും സജീവ സാന്നിധ്യമായിരുന്ന ചെമ്പിളാതറയില്‍ സി കെ ജോര്‍ജ് (80) ന്റെ സംസ്‌കാരം ജൂണ്‍ മൂന്നിന്. പൊതുദര്‍ശനം ജൂണ്‍ 2 തിങ്കളാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ മാര്‍ത്തോമ പള്ളിയില്‍ (4740 SW 82 Ave, Davie FL 33328 ).
ജൂണ്‍ മൂന്നിന് രാവിലെ 9.30 മുതല്‍ 11 വരെ മാര്‍ത്തോമ്മ പള്ളിയില്‍ ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍. തുടര്‍ന്ന് 11.30 മുതല്‍ 12 വരെ ഫ്രെഡ് ഹണ്ടേഴ്‌സ് സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ (6301 Taft St, Hollywood).
മാര്‍ത്തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ലോറിഡ ഇടവക അംഗമായിരുന്നു സി കെ ജോര്‍ജ്. 1973 മുതല്‍ യു.എസ് നിവാസിയാണ്. ആദ്യം ന്യൂയോര്‍ക്കിലും പിന്നീട് ഡേവി ഫ്‌ലോറിഡയിലും ആയിരുന്നു താമസം. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗവും ബോര്‍ഡ് ഓഫ് ട്രസ്റ്റിയുമായിരുന്നു ചെമ്പിളാതറയില്‍ ജോര്‍ജ്. ഫോമയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം.
ഭാര്യ- ഗ്രേസി ജോര്‍ജ്.
മക്കള്‍
ആറ്റി ജോജിമോന്‍ ജോര്‍ജ് (ടാമ്പ),
ജെയ്സണ്‍, & ജെലീന്‍ (ഡേവി)
മരുമക്കള്‍
ജയിന്‍, ജയ്‌സന്‍, റെബേക്ക ജോര്‍ജ്
കൊച്ചുമക്കള്‍
അഡിസണ്‍, പെയ്റ്റണ്‍, റീസ്.