പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗ് കിരീട വിജയത്തിനു പിന്നാലെ സംഘര്‍ഷം: 2 മരണം, നൂറിലേറെപ്പേർക്ക് പരുക്ക്, 500 ലധികം പേര്‍ അറസ്റ്റില്‍

പാരീസ് : ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെര്‍മെയ്നിന്റെ (പിഎസ്ജി) ആദ്യ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീട വിജയത്തിനു പിന്നാലെ നടന്ന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിക്കുകയും 190 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. 17 വയസ്സുകാരന്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 500 ലധികം പേര്‍ അറസ്റ്റിലായിട്ടുണ്ട്. യഥാര്‍ത്ഥ ഫാന്‍സല്ല അതിക്രമം കാട്ടിയതെന്നും റാലിയില്‍ കടന്നുകൂടിയ അക്രമികളാണ് ഇതിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം,’ ഇന്ന് വൈകുന്നേരം ചാംപ്‌സ്-എലിസീസില്‍ പിഎസ്ജി ടീമിന്റെ വിജയാഘോഷം നടക്കുമെന്ന് പാരീസ് പൊലീസ് മേധാവി സ്ഥിരീകരിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടം പിഎസ്ജി ആദ്യമായി നേടിയപ്പോള്‍ വിജയാഘോഷത്തില്‍ പങ്കെടുത്തവര്‍ കടകള്‍ റെയ്ഡ് തകര്‍ത്തതായും, ബസ് ഷെല്‍ട്ടറുകള്‍ നശിപ്പിച്ചതായും, കാറുകള്‍ കത്തിച്ചതായും പൊലീസ് പറയുന്നു.
നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്റര്‍ മിലാനെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ അടിച്ചുകൂട്ടിയാണ് പിഎസ്ജി ചരിത്ര വിജയം നേടിയത്.

More Stories from this section

family-dental
witywide