കൊച്ചി നഗരത്തിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കൊച്ചി: കൊച്ചി നഗരത്തിലെ കതൃക്കടവ് റോഡിലെ ബാറിൽ ശനിയാഴ്‌ച രാത്രി ഡിജെ പാർട്ടിക്കിടെ സംഘർഷം. സിനിമാരംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ഡിജെ പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റതായാണ് വിവരം. തൊടുപുഴ സ്വദേശിയായ യുവാവിനെ മദ്യക്കുപ്പി കൊണ്ട് ഒരു യുവതി കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു എന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.

സംഭവത്തിൽ യുവതിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തെന്നും ആളുകൾ പറയുന്നുണ്ട്. എന്നാൽ ഡിജെ സംഘർഷത്തിൽ പോലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ബാറിന് മുമ്പിൽ സംഘർഷത്തെ തുടർന്ന് തടിച്ചുകൂടിയ ജനങ്ങളെയെല്ലാം പോലീസ് പിരിച്ചുവിട്ടു. പ്രദേശത്ത് പോലീസ് കാവൽ ഉണ്ട്.

More Stories from this section

family-dental
witywide