സിറിയയില്‍ അശാന്തിവിതച്ച് ഏറ്റുമുട്ടല്‍; രണ്ടുദിവസത്തില്‍ കൊല്ലപ്പെട്ടത് 1,000-ത്തിലധികം പേര്‍, സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ അക്രമം

ദമാസ്‌കസ് : സിറിയന്‍ സുരക്ഷാ സേനയും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാര്‍ അസദിന്റെ വിശ്വസ്തരും തമ്മില്‍ രണ്ട് ദിവസമായി നടന്ന ഏറ്റുമുട്ടലിലും തുടര്‍ന്നുണ്ടായ പ്രതികാര കൊലപാതകങ്ങളിലും മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞെന്ന് റിപ്പോര്‍ട്ട്.

യുദ്ധ നിരീക്ഷണ സംഘമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് 745 സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കുപുറമേ 125 സര്‍ക്കാര്‍ സുരക്ഷാ സേനാംഗങ്ങളും അസദുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകളിലെ 148 അനുയായികളും കൊല്ലപ്പെട്ടു 14 വര്‍ഷം മുമ്പ് സിറിയയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ അക്രമങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ നടക്കുന്നത്.

സംഘര്‍ഷം നടക്കുന്ന നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കുടിവെള്ളവും ലഭ്യമല്ല. ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്.

More Stories from this section

family-dental
witywide