
ലക്‌നൗ : വിവാഹ സല്‍ക്കാരത്തിന് ഉള്‍പ്പെടുത്തിയ മാംസ ആഹാരത്തെച്ചൊല്ലി യുപിയില്‍ സംഘര്‍ഷം. വിവാഹവുമായി ബന്ധപ്പെട്ട് സല്‍ക്കാരത്തില്‍ ബുഫെ ഭക്ഷണ കൗണ്ടറില്‍ ‘ബീഫ് കറി’ എന്ന് എഴുതിവച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
അലിഗഡിലെ സിവില്‍ ലൈന്‍സ് മേഖലയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ ചിലര്‍ ഇത് ചോദ്യം ചെയ്യുകയും വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തതോട സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
സംശയം ഉന്നയിച്ച യുവാക്കളും കേറ്ററിങ് ജീവനക്കാരുമായി അടിപിടിയായതോടെ പൊലീസ് സംഘം സ്ഥലത്തെത്തി 5 പേരെ കസ്റ്റഡിയിലെടുത്തു.
കറി ബീഫ് തന്നെയാണോ എന്നറിയാന്‍ ഭക്ഷണ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോത്തിറച്ചിയും പശുവിറച്ചിയും ബീഫ് എന്ന് അറിയപ്പെടുന്നതു മൂലം പലപ്പോഴും സംഘര്‍ഷം ഉണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു.
അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവാക്കള്‍ പൊലീസിന് പരാതിയും നല്‍കി.
Clashes in UP over beef curry served at wedding reception.














