
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടലും സംഘര്‍ഷവും. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടതായും പാക് സൈന്യം അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നു ഭീകരര്‍ തങ്ങളുടെ കുറാം, വടക്കന്‍ വസിരിസ്ഥാന്‍ ജില്ലകളിലേക്കു നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും അതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നും പാക്ക് സൈന്യം പറയുന്നു.
സമാധാന ചര്‍ച്ചയില്‍ തീരുമാനത്തിലെത്തിയില്ലെങ്കില്‍ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിലേക്കു നീങ്ങുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീഷണി ഉയര്‍ത്തിയിതിനു പിന്നാലെയാണ് പുതിയ സംഘര്‍ഷം. ഇതിനിടെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്താംബുളില്‍ സമാധാന ചര്‍ച്ച നടക്കുന്നുണ്ട്.
Clashes on Afghan-Pak border; Pakistan says 25 terrorists killed, five of its soldiers killed.
Tags:













