ഇതുവരെ സ്വീകരിച്ച നടപടികളെന്ത്? ഇനി വേണ്ട നടപടികളെന്ത്? തീരുമാനിക്കാൻ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു; ലഹരിവേട്ട കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമാകുന്ന പശ്ചാത്തലതിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് മുഖ്യമന്ത്രി വിളിച്ച യോഗം ചേരുക. മന്ത്രിമാരും പൊലീസ് – എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന നടപടികളും യോഗത്തിൽ തീരുമാനിക്കും.
കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്. ലഹരി വ്യാപനത്തിൽ ഗവർണ്ണറും ഡി ജി പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ കർശന നടപടികളിലേക്കാണ് പൊലീസ് കടന്നിരിക്കുന്നത്. ഇന്നും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്ന് കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.

More Stories from this section

family-dental
witywide