‘എൽഡിഎഫിനോടുള്ള വിരോധം നാടിനോടാകരുത്’; പേരെടുത്ത് പറയാതെ ശശി തരൂരിന്‍റെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി

കോഴിക്കോട്: പേരെടുത്തു പറയാതെ, കോൺഗ്രസ് എംപി ശശി തരൂരിന്‍റെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ വികസന പ്രവർത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മലയോര ഹൈവെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി‘‘ചില മേഖലകളിൽ വലിയ തോതിൽ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന്, വസ്തുതകൾ ഉദ്ധരിച്ചുകൊണ്ട്, സമൂഹത്തിന് മുന്നിൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി.

അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐടി രംഗത്ത് സ്റ്റാർട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താൽ ലോകത്തിലുണ്ടായതിന്റെ എത്രയോ മടങ്ങ് വികാസം കേരളം നേടി. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യമെന്നും തരൂരിന്റെ ലേഖനത്തെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന പദവിക്ക് അർഹതയില്ലെന്ന് ഇവർ പറയുന്നു.

നിരവധി പരിശോധനകൾക്ക് ശേഷമാണ് കേരളത്തിന് ആ സ്ഥാനം ലഭിച്ചത്. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തിനാണ് കേരളത്തെ ഇകഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നത്. എൽഡിഎഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide