അഞ്ഞൂറും കടന്ന് വെളിച്ചെണ്ണ; ‘പൊന്നുംവില’യിൽ കൈ പൊള്ളി മലയാളി അടുക്കള

തിരുവനന്തപുരം : സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നു. മലയാളിയുടെ പാചക രീതിയെത്തന്നെ വലിയ രീതിയില്‍ മാറ്റുന്നതാണ് വിലക്കയറ്റം. തിരുവനന്തപുരത്ത് ബ്രാന്‍ഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വില്‍പ്പന വില 592 രൂപ വരെ എത്തിയിട്ടുണ്ട്. ബ്രാന്‍ഡഡ് വെര്‍ജിന്‍ വെളിച്ചെണ്ണയുടെ വില 700 രൂപ മുതല്‍ 850 രൂപവരെ ആണ്. വെളിച്ചെണ്ണ വില ഉയര്‍ന്നപ്പോള്‍ മലയാളി മറ്റ് പാചക എണ്ണകളിലേക്ക് തിരിയുകയാണ്. ഇതോടെ, മറ്റ് പാചക എണ്ണയുടേയും വിലയും അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്.

ബ്രാന്‍ഡഡ് റൈസ് ബ്രാന്‍ ഓയില്‍, ലിറ്ററിന് 157 രൂപ മുതല്‍ 185 രൂപ വരെ വില ഉയര്‍ന്നു. ബ്രാന്‍ഡഡ് സണ്‍ഫ്‌ലവര്‍ ഓയിലിന് ലിറ്ററിന് 165 രൂപ മുതല്‍ 195 രൂപ വരെയാണ് വില. നല്ലെണ്ണയ്ക്ക് ലിറ്ററിന് 390 രൂപ മുതല്‍ 450 രൂപ വരെയും ഉയര്‍ന്നു.

അതേസമയം, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇടപെടുമെന്ന മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ക്കിടയിലും വില കൂടുകയാണ്. ഓണക്കാലം അടക്കുമ്പോഴേക്കും വില വര്‍ധിക്കുന്നത് അധിക ആശങ്കയാണ്.

More Stories from this section

family-dental
witywide