
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. ലിറ്ററിന് വില 450 രൂപയ്ക്ക് മുകളിലായി. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. ഓണം എത്തും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തലെന്നാണ് റിപ്പോർട്ടുകൾ.
തേങ്ങയുടെ വില വര്‍ധന വെളിച്ചെണ്ണ വിലയിലും കാണാം. 180 രൂപയില്‍നിന്നാണ് ഒരു വര്‍ഷത്തിനിടെ വെളിച്ചണ്ണ വില അഞ്ഞൂറിന് അടുത്ത് എത്തി.
മാർക്കറ്റിലിപ്പോൾ പാമോയിലിനും സണ്‍ഫ്‌ലവര്‍ ഓയിലിനുമാണ് ആവശ്യകത. . വിപണിയില്‍ വ്യാജ വെളിച്ചെണ്ണ കടന്നു വരാനുള്ള സാധ്യതയുമുണ്ട്. ഓണത്തിന് എന്താകും വെളിച്ചെണ്ണ വില എന്ന് നോക്കി കാണുകയാണ് സാധാരണക്കാർ.