വെളിച്ചെണ്ണയ്ക്ക് തീ വില ; പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : വെളിച്ചെണ്ണയ്ക്ക് വിലവര്‍ദ്ധിക്കുന്നതിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ വിലവര്‍ധന പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. ഏത് കാലഘട്ടത്തേക്കാളും വില കുറവില്‍ ഓണക്കാലത്ത് ലഭ്യമാക്കുമെന്നും ആവശ്യമെങ്കില്‍ ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നേരിട്ട് പോയി മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ വില കുറച്ച് കൊടുക്കാന്‍ ആണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കാലം അടുക്കുന്നതോടെ കഴുത്തറുപ്പന്‍ വിലയിലേക്ക് വെളിച്ചെണ്ണ എത്തുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കുന്നതിനിടെയാണ് മന്ത്രിയുടെ ഇടപെടല്‍ .

More Stories from this section

family-dental
witywide