തരൂരിന്റെ വിമര്‍ശനം ഏറ്റു, പാകിസ്ഥാന് അനുശോചനം അറിയിച്ച കൊളംബിയ നിലപാട് മാറ്റി

ന്യൂഡല്‍ഹി : ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാക്കിസ്ഥാനിലുണ്ടായ മരണത്തില്‍ അനുശോചനം അറിയിച്ച കൊളംബിയ തങ്ങളുടെ നിലപാട് മാറ്റിയതായി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഉദ്ദേശം വ്യക്തമാക്കുന്നതിനും പാക്കിസ്ഥാനെ ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടുന്നതിനുമായുള്ള ഏഴ് പ്രതിനിധി സംഘങ്ങളില്‍ ഒന്നിനെ നയിക്കുന്നത് തരൂരാണ്. യുഎസിനു പിന്നാലെ കൊളംബിയയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു തരൂര്‍ കൊളംബിയയുടെ മുന്‍ നിലപാടിനോട് വിയോജിച്ചത്. ഇതിനെ തുടര്‍ന്നാണ് കൊളംബിയയുടെ പാക് അനുകൂല നിലപാടില്‍ മാറ്റം വന്നത്.

ഇന്ത്യയുടെ നിലപാടിന് ‘ശക്തമായ’ പിന്തുണ കൊളംബിയ വാഗ്ദാനം ചെയ്‌തെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ വിദേശകാര്യ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന മന്ത്രി ഞങ്ങളെ സ്വീകരിച്ചു. ഞങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ലഭിച്ചു. നേരത്തെ ഞങ്ങളെ നിരാശപ്പെടുത്തിയ പ്രസ്താവന അവര്‍ പിന്‍വലിച്ചു, ഞങ്ങളുടെ നിലപാടിനും ഞങ്ങളുടെ നിലപാടിനെക്കുറിച്ചുള്ള ധാരണയ്ക്കും ശക്തമായ പിന്തുണ നല്‍കുന്ന ഒരു പ്രസ്താവന അവര്‍ ഉടന്‍ പുറപ്പെടുവിക്കും” തരൂര്‍ പറഞ്ഞു. അമേരിക്ക അടക്കം അഞ്ച് രാജ്യങ്ങളിലേക്കാണ് തരൂര്‍ നയിക്കുന്ന പ്രതിനിധി സംഘം യാത്ര ചെയ്യുന്നത്.

More Stories from this section

family-dental
witywide