
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. ഇന്ന് തന്നെ പുതുക്കിയ നിരക്കുകൾ മുതൽ പ്രാബല്യത്തിൽ വരും. 51.50 രൂപയാണ് കുറഞ്ഞത്. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,580 രൂപയായിരിക്കും വില.
കൊച്ചിയിൽ 1637 രൂപ വില ഉണ്ടായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1587 രൂപയായി.പുതുക്കിയ നിരക്ക് റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ പരിഷ്കരണം ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിദേശ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനമാക്കിയാണ് എണ്ണ വിപണന കമ്പനികൾ എൽപിജി നിരക്കുകൾ പ്രതിമാസം പരിഷ്കരിക്കുന്നത്.