
ഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറി വില കുറഞ്ഞു. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ പുതിയ വില 1638.50 രൂപയായി. അഞ്ച് മാസത്തിനിടെ 177.50 രൂപയാണ് കുറഞ്ഞിരിക്കുന്നത് അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണയും മാറ്റമില്ല. രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം.