ഇഫ്താര്‍ വിരുന്നിനെത്തിയവരെ കാലികളെപ്പോലെ കൈകാര്യം ചെയ്തു, മദ്യപാനികളും റൗഡികളും പങ്കെടുത്തു; വിജയ്ക്കെതിരെ പരാതി

ചെന്നൈ : ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതില്‍ പാളിച്ച പറ്റിയെന്നു കാട്ടി നടന്‍ വിജയ്ക്കെതിരെ തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് പൊലീസില്‍ പരാതി നല്‍കി. ഇഫ്താറില്‍ പങ്കെടുക്കാനെത്തിയവരെ കാലികളെപ്പോലെ കൈകാര്യം ചെയ്‌തെന്നും മദ്യപാനികളുടെയും റൗഡികളുടെയും പങ്കാളിത്തം മുസ്ലിം സമുദായത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ചാണ് പരാതി.

വിരുന്നിനെത്തിയവരെ അപമാനിക്കുന്ന തരത്തിലാണ് ഇഫ്താര്‍ നടത്തിയത്. ബൗണ്‍സര്‍മാരും നടന്റെ സുരക്ഷാ ജീവനക്കാരും അപമര്യാദയായി പെരുമാറിയെന്നും പരാതിയിലുണ്ട്. വിജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വമില്ലാത്ത ആളാണ് വിജയ് എന്നു സംശയമുണ്ടെന്നും ഖേദം പോലും പ്രകടിപ്പിച്ചില്ലെന്നും പരാതിനല്‍കിയ സംഘടനയുടെ ട്രഷറര്‍ സയ്യിദ് ഗൗസ് ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തമിഴക വെട്രി കഴകം നേതാവ് നടന്‍ വിജയ് ചെന്നൈയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.

More Stories from this section

family-dental
witywide