‘ദേവസ്വം ഫോട്ടോഗ്രഫറാണെന്ന് പറഞ്ഞിട്ടും കേട്ടില്ല’, കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ജയസൂര്യയുടെ ചിത്രമെടുത്തയാളെ മര്‍ദ്ദിച്ചെന്ന് പരാതി

കണ്ണൂര്‍ : കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയതിന് ഫൊട്ടോഗ്രാഫറെ മര്‍ദ്ദിച്ചെന്ന് പരാതി. നടന്റെ ഒപ്പമുണ്ടായിരുന്നവരാണ് മര്‍ദ്ദിച്ചതെന്നാണ് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി.

ഇന്ന് രാവിലെ എട്ടരയോടെയാണ് ജയസൂര്യ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ഈ സമയം, ദേവസ്വം ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ നടന്റെചിത്രങ്ങളെടുത്തതെന്നും ഇതുകണ്ട താരത്തിനൊപ്പമുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും സജീവ് പറയുന്നു. ദേവസ്വം ഫോട്ടോഗ്രഫറാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നെന്നും സജീവ് പറയുന്നു.

സംഭവത്തില്‍ താരത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.

More Stories from this section

family-dental
witywide