
ന്യൂബർഗിലെ ഒരു സ്ത്രീ ആമസോണിൽ നിന്ന് കാപ്പി, അരി, പേപ്പർ പ്ലേറ്റുകൾ എന്നിവ ഓർഡർ ചെയ്തപ്പോൾ കൂടെ 250 ഉപയോഗിക്കാത്ത തിരഞ്ഞെടുപ്പ് ബാലറ്റുകളും. അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള നൂറുകണക്കിന് ശൂന്യമായ സംസ്ഥാന ബാലറ്റുകളാണ് കണ്ടെത്തിയതെന്നും സുരക്ഷിതവും സുസ്ഥിരവുമായ തിരഞ്ഞെടുപ്പുകൾക്ക് മുൻഗണന നൽകുന്നതെന്നും കേസ് അന്വേഷിക്കുന്ന മെയ്ൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് പറഞ്ഞു.
വിഷയം അറിഞ്ഞപ്പോൾ തന്നെ സ്റ്റേറ്റ് സെക്രട്ടറിയുടെ നിയമ നിർവ്വഹണ വിഭാഗം വഴി അന്വേഷണം ആരംഭിച്ചു. ആരാണ് ഉത്തരവാദികൾ കണ്ടുപിടിക്കുന്നതുവരെ അന്വേഷണം നിർത്തില്ല. പാക്കേജ് തുറന്ന് തിരികെ ടേപ്പ് ചെയ്തതായി തോന്നിയതായി സ്ത്രീ പറഞ്ഞിരുന്നു. ലഭിച്ച ബാലറ്റുകൾ അവർ ന്യൂബർഗ് ടൗൺ ഓഫീസിൽ കൈമാറിയിരുന്നുവെന്നും ഷെന്ന ബെല്ലോസ് പറഞ്ഞു.
രാജ്യത്ത് ഏറ്റവും ഉയർന്ന വോട്ടർ പങ്കാളിത്ത നിരക്കുള്ള ഒരു സംസ്ഥാനത്ത് മെയിൽ വഴി വോട്ടുചെയ്യാൻ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ആമസോൺ വഴി ഈ സംഭവം ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ അന്വേഷകരുമായി കമ്പനി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് ആമസോൺ എബിസി ന്യൂസിനോട് പറഞ്ഞു. ഈ സംഭവം അന്വേഷിക്കുന്ന നിയമ നിർവ്വഹണ ഏജൻസികളുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്.
ഞങ്ങളുടെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഈ പാക്കേജ് ഞങ്ങളുടെ സേവനങ്ങൾക്ക് പുറത്താണ് കൃത്രിമം കാണിച്ചതെന്നും ഒരു ആമസോൺ ജീവനക്കാരനും ഇതിൽ പങ്കാളിയല്ലെന്ന് തോന്നുന്നുവെന്നും ആമസോൺ വക്താവ് പറഞ്ഞു. കൂടാതെ, യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ എന്നിവരോടും സംഭവം അന്വേഷിക്കാൻ അഭ്യർത്ഥിച്ചതായി സംസ്ഥാന നിയമസഭയിലെ റിപ്പബ്ലിക്കൻമാർ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ പറയുന്നു.
അതേസമയം, ഒരു സ്വകാര്യ ആമസോൺ ഡെലിവറിയിൽ നൂറുകണക്കിന് ആധികാരിക സംസ്ഥാന ബാലറ്റുകൾ കണ്ടെത്തിയത് ആശങ്കാജനകമാണെന്ന് ഹൗസ് റിപ്പബ്ലിക്കൻ നേതാവ് ബില്ലി ബോബ് ഫോൾക്കിംഗ്ഹാം പറഞ്ഞു. അരിയുടെയും കളിപ്പാട്ടങ്ങളുടെയും വീട്ടുസാധനങ്ങളിൽ ബാലറ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ, വിശ്വാസം തകരുന്നു. മെയിനിൽ ഉള്ളവർ ഇതിനുള്ള ഉത്തരങ്ങളും നടപടിയും അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.