
കൊച്ചി: അന്തരിച്ച പ്രമുഖരെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടന്‍ വിനായകനെതിരെ പോലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫാണ് പരാതി നല്‍കിയത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവരെ ചത്തെന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് കേസിനാധാരം. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പരാതിയില്‍ പറയുന്നു.
മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരന്‍, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ജോര്‍ജ് ഈഡന്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തേ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോഴും അധിക്ഷേപവുമായി നടന്‍ രംഗത്തെത്തിയിരുന്നു.
ഇന്നലെ വി എസിന് അന്ത്യാഭിവാദ്യവും വിനായകന്‍ നേര്‍ന്നിരുന്നു. എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു വിനായകന്‍ വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.
വിനായകന്റെ വിവാദ പോസ്റ്റ്
എൻ്റെ തന്തയും ചത്തു. സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്റുവും ചത്തു. ഇന്ദിരയും ചത്തു. രാജീവും ചത്തു. കരുണാകരനും ചത്തു. ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു. നിൻ്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു. ചത്തു ചത്തു ചത്തു ചത്തു.