
കൊച്ചി : നിലവധി യുവതികളോട് ലൈംഗികമായ ഉദ്ദേശത്തോടെ സംസാരിച്ച് വിവാദത്തിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി പ്രളയം. ഇന്ന് മറ്റൊരു യുവതി കൂടി ഗുരുതര ആരോപണവുമായി രംഗത്തെത്തി. ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്നാണ് യുവതി വെളിപ്പെടുത്തിയത്.
ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയായിരുന്നു രാഹുല്‍ സന്ദേശമയച്ചതെന്നും പിന്നീട് അതില്‍ നിന്ന് പിന്മാറിയെന്നും യുവതി പറയുന്നു. വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭീഷണിയെന്നും. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ ‘ഐ ഡോണ്ട് കെയര്‍, ഹൂ കെയേഴ്‌സ്’ എന്നുള്ള മറുപടിയാണ് ലഭിച്ചതെന്നും യുവതി പറഞ്ഞു. ഇരുവരും സംസാരിച്ച വിഡിയോ കോളിന്റെയും മെസേജിന്റെയും സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാഹുലിനു രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പരാതി നല്‍കിയില്ലെന്നും യുവതി വെളിപ്പെടുത്തി.















