
വത്തിക്കാന്‍ സിറ്റി: ലോകം കാത്തിരിപ്പ് തുടരുന്നതിനിടെ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്ക് കര്‍ദിനാൾമാര്‍. ഫ്രാന്‍സിസ് മാർപ്പാപ്പയുടെ മരണത്തോടെ ഒഴിവ് വന്ന പദവിയിലേക്ക് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തതായി അറിയിച്ച് കൊണ്ട് സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെള്ളപ്പുകയുയര്‍ന്നു. സിസ്റ്റൈൻ ചാപ്പലിൽ തുടർച്ചയായി കഴിയുന്ന കർദ്ദിനാൾമാർ ആദ്യ ദിനം നടത്തിയ തെരഞ്ഞെടുപ്പില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ രണ്ടാം ദിനം ആദ്യം തന്നെ വെള്ളപ്പുക ഉയര്‍ന്നു. ഇതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി.
വത്തിക്കാന്‍ ന്യൂസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് സിസ്റ്റൈൻ ചാപ്പലിന് മുകലില്‍ വെള്ളപ്പുകയുയരുന്ന ചിത്രം സഹിതം വാര്‍ത്ത പങ്കുവച്ചത്. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടിയ 133 കർദിനാൾ വോട്ടർമാരാണ് പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തത്. സെന്‍റ്. പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാനപ്പെട്ട ജനവാതിലിലൂടെ പുറത്തേക്ക് വരുമ്പോൾ മാത്രമേ ആരാണ് പുതിയ മാര്‍പ്പാപ്പയെന്ന് ലോകത്തിന് അറിയാന്‍ സാധിക്കൂ.