പശ്ചിമേഷ്യയിലെ സംഘര്‍ഷം : യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് യാത്രാനിരക്കും സമയവും കൂടും

ന്യൂഡല്‍ഹി : ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാ നിരക്കും സമയവും കൂടുമെന്ന് എയര്‍ ഇന്ത്യ.

മുന്‍കരുതലിന്റെ ഭാഗമായി ഇറാന്‍, ഇറാഖ്, ഇസ്രയേല്‍ എന്നിവയ്ക്കു പുറമേ പേര്‍ഷ്യന്‍ ഗള്‍ഫ് വ്യോമ മേഖലയുടെ ചില ഭാഗങ്ങളും എയര്‍ ഇന്ത്യ ഉപയോഗിക്കില്ല. പകരം ബദല്‍ വഴികളിലേക്ക് കടക്കും. ഇന്ധനച്ചെലവു കൂടുമെന്നതിനാല്‍ യാ ത്രക്കൂലിയും വര്‍ധിച്ചേക്കും. യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ക്കും ഇതു ബാധകമാകും.

പശ്ചിമേഷ്യയി ലെ വ്യോമഗതാഗത നിയന്ത്രണം മൂലം ഇന്നലെ ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്, ഡല്‍ഹി-സുറിക് സര്‍വീസുകള്‍ എയര്‍ ഇന്ത്യക്ക് റദ്ദാക്കേണ്ടിവന്നിരുന്നു. പൈലറ്റുമാരുടെ ജോലി സമയത്തിന്റെ ദൈര്‍ഘ്യമാണ് കാരണം.

Also Read

More Stories from this section

family-dental
witywide