തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് – എൻഡിഎ ഇഞ്ചോടിഞ്ച്, മുട്ടടയിലെ ഇടതുകോട്ടയിൽ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണക്ക് മിന്നും വിജയം, എറണാകുളം കോർപ്പറേഷനിൽ യു ഡി എഫ് മുന്നിൽ

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റിൽ എൻഡിഎയും 16 സീറ്റിൽ എൽഡിഎഫും ഒൻപത് സീറ്റിൽ യുഡിഎഫും മുന്നിലുണ്ട്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിലാണ്. കൊച്ചി കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം. മാറിമറിഞ്ഞ് ലീഡ് നില. നിലവിൽ യു‍ഡിഎഫ് മുന്നിൽ

തിരുവനന്തപുരം കോർപറേഷനിൽ ജനശ്രദ്ധ ഏറെ നേടിയ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു. 363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്.

എറണാകുളം കോർപ്പറേഷനിൽ യു ഡി എഫ് മുന്നിൽ. 41 ഇടത്ത് യു ഡി എഫ്.
എൽ ഡി എഫ് 31. എൻ ഡി എ 4.

Congress candidate Vaishna wins a landslide victory in Muttada, Trivandrum.

More Stories from this section

family-dental
witywide